Wednesday, April 13, 2016

ഞങ്ങളുടെ വിഷു 

വിഷു എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് എന്നും അച്ഛന്റെ ഓര്മ്മകളാണ് മുന്നിൽ വരുന്നത്.

ഓര്മ്മകള്ക്ക് മരണമില്ല എന്നല്ലേ പറയ .. അതാണ്‌ ഇവിടെയും എന്നെ എഴുതാൻ പ്രേരിപ്പിച്ചത്.

എല്ലാ വിഷുന്റെ മുന്നിലും ഒരു രാത്രിയുണ്ട് അതൊരു ഒന്നാന്നര രാത്രിയകുമായിരുന്നു "വിഷു ശങ്കരാന്തി" എന്നാണ് പറയ... അന്നാണ് ഞങ്ങളുടെ തറവാട്ടിൽ കാരണവന്മാർക്ക് കർമ്മങ്ങൾ കൊടുക്കുന്നത്. കുറച്ചു കൂടി നാടാൻ രീതിയിൽ പറയാണെങ്കിൽ "കലശം" എന്നും പറയാം.

പിന്നെ തറവാട്ടന്പലത്തിൽ കുറച്ചു പൂജയും ഒക്കെ ഉണ്ടാകും. പറകുട്ടി, വീര ഭദ്രൻ, കരിങ്കുട്ടി, നാഗ തറ, ഹനുമാൻസ്വാമി, രുദിരമഹാ കാളി, ഗുരുദേവൻ എന്നിവയാണ് പ്രതിഷ്ഠ. കുറച്ചു അധമ കര്മ്മങ്ങളും പിന്നെ ഉത്തമവും.
ഓരോ അധമ പൂജ കഴിയുന്നത്‌ ഒരു പൂവൻ കോഴിയെ കുരുതി കൊടുത്താണ് അതിന്റെ വലത്തേ കൊറു, പിന്നെ തല ഇവ ചുട്ടു കൊടുക്കണം പൂജക്ക്‌ ശേഷം അത് നമ്മുടെ കയിൽ വരും. എന്റെ അനുജന്മാരും ചേട്ടന്മാരുംഞാനും  ഇതും കണ്ണ് വെച്ചാണ് ഇരിക്കുന്നുണ്ടാവ ..അത് കിട്ടുന്പോലെക്കും തട്ടിപറിചു 10 കഷ്ണം ആയികാനും കുറച്ചേ കിട്ടാറുള്ളൂ  അതുകൊണ്ട് തന്നെ അതിന്റെ ഒരു ടേസ്റ്റ് ഒന്ന് വേറെ തന്നെ (കട്ട് തിന്നുന്നതിനും ചുട്ടു തിന്നുന്നതിനും രുചി കൂടും എന്നല്ലേ പറയ) അകെ മൊത്തം 3 കോഴിയും പത്തൻപത് ആളുകളും ഉണ്ടാകും... നീട്ടി വലിച്ചു ഒരു മസാല കൂട്ടും ഇല്ല്യാതെ ചെറിയമ്മ മാർ വെക്കുന്ന കോഴി കറിയുടെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു വല്ലാത്ത സംഭവം തന്നെ ആണ്.
പറകുട്ടിക്കുള്ള പൂജ കഴിയുന്നതോടു കൂടി കള്ള് കുടി തുടങ്ങായി ..അത് പിന്നെ അവസാനം കാരണവൻ മാർക്കുള്ള പൂജ വെപ്പോട് കൂടി അവസാനിക്കും.
അന്ന് ഞങ്ങളുടെ തറവാട്ടിൽ ക്ഷണിക്ക പെടാതെ തന്നെ വരാൻ അർഹതയുള്ള രണ്ടാളുകൾ ഉണ്ടായിരുന്നു, ആ രണ്ടു പേരും ഇന്നി ഭൂമിയിൽ ജീവിച്ചിരിപ്പില്ല, ആ കൂട്ടത്തിൽ എന്റെ അച്ഛനും ഇന്നില്ല . അതിലെ ഒരാൾ പള്ളിയെട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സഖാവ് പള്ളി (രതി മോഹനന്റെ അച്ഛൻ)   പിന്നെ ഞങ്ങളുടെ അച്ഛാഛൻ മാരുടെ സുഹൃത്തും അച്ഛന്റെ തലമുറയിൽ പെട്ടവരുടെയും എന്തിന് പറയുന്നു ഞങ്ങളുടെ തലമുറയ്ക്ക് വരെ അടുപ്പ മുള്ള വെക്തിയാണ് ... ഇന്ന് നടുവട്ടം എന്നാ കൊച്ചു ഗ്രാമത്തിന്റെ ചരിത്രം പറയാണെങ്കിൽ "രാമൻ കുട്ടി സ്വാമിയുടെ:" കഥ പറയാതെ അവസാനിപ്പിക്കാൻ പറ്റില്ല. ഇവരെല്ലാം ഒരുമിച്ചിരുന്നൊരു കള്ള് കുടിയുണ്ട് ....
നാട്ടു വർത്തമാനത്തിൽ നിന്നും തുടങ്ങി വെച്ച് കുടുംബ ചരിത്രത്തിലൂടെ സഞ്ചരിച്ചു, അച്ഛാഛൻ മാരുടെ വീര കഥകളുടെ ചുരുളഴിച്ചു ആ സംസാരം അവസാനം തച്ചു ശാസ്‌ത്രത്തിൽ വന്നവസാനിക്കും, പിന്നെ തുടങ്ങയി പൂരം .. അതുവരെ സഹോദര തുല്യം സംസാരിച്ചു തുടങ്ങി തച്ചു ശാസ്‌ത്രത്തിൽ സംസാരം വെക്തി പരം ആകും ആർക്കാണ് കൂടുതൽ ശ്ലോകം അറിയുക എന്നാ സംവാദം .. പിന്നെ അതൊരു തർക്കമായി മാറും അവസാന തർക്കത്തിൽ ഉണ്ടാവ അച്ഛനും ചെറിയഛനും കൂടി ആകും .. ഹി.. ഹി..
അങ്ങിനെ കലശം കഴിയുംന്പോഴേക്കും പണി തരം പറഞ്ഞു തല്ലു കൂടിയിട്ടുണ്ടാകും ... ഇത് ഞങ്ങളുടെ അച്ഛൻ അചാഛൻ മാരുടെ തലമുറ മുതലേ ഇങ്ങനെ ആണ് എന്നാണ് പറഞ്ഞു കേള്ക്കുന്നത് ...

ഇതെല്ലം കഴിയുംപോഴേക്കും സമയം പുലര്ച്ച 1.00 മണി ഒക്കെ ആയി കാണും.. കരച്ചിലും പിഴിചലുമായി തറവാട്ടിൽ നിന്നിറങ്ങുമ്പോൾ ഞങ്ങൾ പുതിയ തലമുറയിൽ പെട്ടവർ പല ഉറച്ച തീരുമാനങ്ങളും എടുത്തു കാണും ... ഹി..ഹി..

വീട്ടിൽ എത്തിയ പാടെ ഞങ്ങൾ ഉറങ്ങും എന്നാലും വീടിലെ അമ്മയ്ക്കും ചെടുത്തി അമ്മമാർക്കാണ് പണി.. വിഷു നുള്ള സദ്യ ഒരുക്കാൻ അപ്പൊ തന്നെ പച്ചകറികൾ മുറിച്ചു വെച്ച് "കണി " എല്ലാം ഒരുക്കി വെച്ചേ അവർ കിടക്കു .. ഒരു 4.30 നു അമ്മ നമ്മളെ വിളിച്ചുണർത്തും കണ്ണ് പൊത്തി കൊണ്ട് പോയി "വിഷു കണി" കാണിക്കും  ... ഇപ്പോഴും പിടി കിട്ടാത്ത ചോദ്യം അമ്മ എങ്ങിനെ കണി കണ്ടു കാണും എന്നാണ് .. അപ്പൊ മനസ്സില് ഈ ചോദ്യം വരുമെങ്കിലും ഇന്നേ വരെ അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല, അമ്മ എന്താ കണ്ടത് എന്ന് ...

തൊട്ടടുത്ത വീട്ടിൽ നിന്നും എല്ലാം പടക്കം പൊട്ടാൻ തുടങ്ങി കാണും പക്ഷെ ഞങ്ങൾക്ക്  സമയം ആയിട്ടില്ല ... കാത്തിരിപ്പിന്റെ വലിയ ഒരു നിമിഷം ആണ് അത് ..എന്താന്നല്ലേ ...???

അച്ഛൻ വല്ല്യേ മൂത്താശാരി ആണേ .. വിഷു നു കാലത്ത് ഒരു ചെറിയ പൂജ ഉണ്ട് വീട്ടില് "പണിക്കിടുക" എന്നാ അതിനു പറയ .. വിഷു എന്ന് പറയുന്നത് കൊല്ല വര്ഷം തുടങ്ങുക എന്നാണല്ലോ അതിന്റെ പ്രതീകാല്മക മായി ആദ്യമായി കയിൽ കിട്ടുന്ന കാശ് പണിയെടുത്തു വേണം എന്നാ ഒരു ആശയം മുൻ നിരത്തി അച്ഛൻ "ഉളിയും, വാളമുട്ടിയും, മുഴകോലും, ഒരു മരത്തിന്റെ മുട്ടിയും  എടുത്തു പൂജ ചെയ്തെടുത്തു മുഴകൊലു വെച്ച് മരത്തിൽ വരച്ചു ഒരു ചെറിയ കഷണം മരം മുറിചെടുക്കും ... ഇത് ഞങ്ങളെ കൊണ്ടും ചെയിക്കും ഇതൊക്കെ കഴിഞ്ഞു വിഷു കൈ നീട്ടം തരും അപ്പോഴേക്കും ഞങ്ങളുടെ ക്ഷമ കേട്ട് കാണും ...
എന്നാലും താഴത്തെ വീട്ടിൽ എന്റെ ബാല്യകാല സുഹൃത്ത് മുത്തു (86) കാത്തു കിടക്കുന്നുണ്ടാകും ... ആദ്യത്തെ പടക്കം പൊട്ടുന്നത് മുത്തുവിന്റെ വീട്ടു മുറ്റത്ത്‌ ആകും .. അവനെ വിളിച്ചുണർത്താൻ വേണ്ടി .. പടക്കം പൊട്ടിയതും മുത്തു വീട്ടിലെത്തും ..

ഇങ്ങനെ ഒക്കെ ഉള്ള  ഒരു വിഷു കാലം നമ്മളൊക്കെ എങ്ങിനെ മറക്കും ..

എഴുതി ബോറടിപ്പിച്ചു എന്നറിയാം എന്നാലും എന്നെ അറിയുന്നവര്ക്കും ഇങ്ങനെ ഒരു ബാല്യത്തിലൂടെ കടന്നു പോയവർക്കും ഇതൊരു ഓര്മ്മ കുറിപ്പാകും ...

എല്ലാവർക്കും വിഷു ദിനാശംസകൾ

No comments:

Post a Comment