എന്റെ പാട്ടുകൾ
ഇപോ എന്തോ എഴുത്ത് ഒരു ഭ്രാന്തയിരിക്കുന്നു ...
അവസാനം ഞാനും എഴുതി ഒരു പാട്ട് ...
കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും ട്രെയിൻ കേറിയപ്പോ വല്ലാത്ത വിഷമം(ആദ്യമായിട്ടല്ല ഈ വിഷമം) എന്തോ ചങ്കു പൊട്ടുന്ന വേദന.
കേറിയപാടെ ഒരു ബെർത്ത് കിട്ടി .. എഴുത്തിന്റെ അസുഖം ഉള്ള കാരണം ഒരു ലെറ്റർ പാഡ് എപ്പോഴും കയിൽ വെക്കാറുണ്ട് .. എഴുത്ത് തുടങ്ങി ..
""പറഞ്ഞിട്ട് പോയില്ല നീ സഖി നീ പറഞ്ഞിട്ട് പോയില്ല നീ ..
പറയാതിരുന്നിട്ടും പരിഭവമില്ലെനിക്കു
പരിണയ രാവുകൾ തൻ ഓർമ്മകൾ മാത്രം മതി
(പറഞ്ഞിട്ട് പോയില്ല നീ സഖി നീ)
പാതിരാവിന്റെ പരിമളം പരത്തി നീ
പാരിജതമയ് പരിലസിച്ചു.
നിൻ മൃദു മേനിയെ നുകരാൻ എത്തുന്ന
കാർവണ്ടായ് ഞാൻ അരികിലെത്തും ..
(പറഞ്ഞിട്ട് പോയില്ല നീ സഖി നീ)
പോകും വഴിയെ നിന്നുടെ തിരനോട്ടം
ഓർത്തോർത്തു നിന്ന് ഞാൻ കൊതിച്ചു പോയി
നീർ മിഴിയോരം നിറഞ്ഞത് കണ്ടപ്പോ
കവിളൊന്നു തഴുകാൻ കൊതിച്ചു പോയി ""
(പറഞ്ഞിട്ട് പോയില്ല നീ സഖി നീ)
ഉപാസന
No comments:
Post a Comment