Sunday, February 12, 2017

ഒരു യാത്രാകുറിപ്പ്‌ (Travelogue)

21 January ·
ഒരു നല്ല യാത്ര കുറിപ്പെഴുതാനുള്ള അനുഭവങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം എഴുതി ഫലിപ്പിക്കാൻ കഴിയുമെന്നറിയില്ലെനിക്ക് .
കുറെ നാളുകളായുള്ള ഒരു ആഗ്രഹമായിരുന്നു ബേലൂർ ഹാലേബീട് എന്നീ ക്ഷേത്രങ്ങളിൽ പോകണം എന്ന് ഇക്കഴിഞ്ഞ ദിവസം (jan 21,22 ) അത് നടന്നു
DAY 1
ഒരു ദിവസത്തെ യാത്ര സന്നാഹങ്ങളുമായി ഞാനും എന്റെ സുഹൃത്തും റോഷിതുമായി (കണ്ണൂർ) ശനിയായഴ്ച കാലത്തു 7.30 ഇറങ്ങി യാത്രാമധ്യേ പ്രഭാത ഭക്ഷണവും കഴിച്ചു ബാംഗ്ലൂരിൽ നിന്നും തുംകൂർ റോഡ് മാർഗം തുടങ്ങി നിലമംഗലയിൽ നിന്നും ഇടത്തോട്ട് ആണ് ഹാസൻ ജില്ലയിലേക്കുള്ള വഴി. ഏകദേശം 245 കിലോമീറ്റർ സഞ്ചരിച്ചു ഞങ്ങൾ ഹാലേബീട് എന്ന ചരിത്ര പ്രധാനമായ ക്ഷേത്രത്തിൽ എത്തി. ക്ഷേത്രം എന്ന് പറയുന്നതിനോടൊപ്പം ഇത് ഇന്നൊരു ടൂറിസ്റ്റ് സ്പോട് കൂടിയാണ്. ഇന്ത്യയിലെ പലഭാഗത്തിനിന്നും മാത്രമല്ല കുറെ വിദേശികളും അവിടെ വന്നിരുന്നു അന്നേ ദിവസം.

ഹളേ ബീട് അഥവാ ദ്വാരസമുദ്ര

-------------------------------------------------
ഹളേ ബീട് അഥവാ ദ്വാരസമുദ്ര എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഹൊയ്സാല രാജവംശം രാജാവായിരുന്ന വിഷ്ണു വർദ്ധന്റെ പടനായകനായ കെട്ടമല്ലയുടെ നിർമ്മിതിയാണെന്നാണ് പറയപ്പെടുന്നത്. വിഷ്ണുവർദ്ധന്റെ പ്രിയതമക്ക് വേണ്ടി നിർമ്മിച്ചതാണെന്ന ഒരു പഴമൊഴിയും ഇതിനുണ്ട്.AD 1121 നിർമ്മിക്കപ്പെട്ടതാണ്. നാല് കവാടങ്ങൾ ഉണ്ടെന്നു പറയുന്ന ഈ അമ്പലത്തിന്റെ ഒരു കവാടം ഇപ്പൊ അപ്രത്യക്ഷം ആണ്.(അത് സ്വർഗ്ഗത്തിലേക്കുള്ളതാണെന്നാണ് പറയപ്പെടുന്നത് ) നിലവിൽ 3 കവാടം കാണാം. ഏകദേശം 15 ,16 അടി ഉയരം ഉള്ള രണ്ടു നന്ദി ശില്പങ്ങളും ഇതിന്റെ ഒരു പ്രത്യേകതയാണ്.
ഇതിന്റെ ശില്പ ചാരുതയെ കുറിച്ച് പറയാൻ എന്റെ വാക്കുകള്കൊണ്ടാവില്ല. നേരിൽ കാണാൻ ശ്രമിക്കുക എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയു.

ബെലവാടി വീരനാരായണ ത്രികൂടാചല ക്ഷേത്രം 

------------------------------------------------------------------
ണ് ഇതിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു ചെറിയ ഗ്രാമത്തിൽ വലിയൊരു ക്ഷേത്രം. മൂന്ന് പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ പ്രധാന പെരുമാൾ എന്നത് സാക്ഷാൽ വിഷ്ണു ആണ്. പിന്നെ വലതു ഭാഗത്തു കൃഷ്ണനും ഇടതു ഭാഗത്തു നരസിംഹവും (ശാന്തസ്വരൂപനായ അവസ്ഥയിൽ). ഇതിന്റെ നിർമ്മിതിയിലുള്ള പ്രത്യേകത എന്തെന്ന് വെച്ചാൽ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള 108 തൂണുകളും വ്യത്യസ്തമായ ഡിസൈൻ ആണ് അടിമുതൽ മേലെ വരെ. മറ്റൊരു പ്രധാന കാര്യം എന്നത് മാർച്ച് മാസത്തിലെ ഒരു ദിവസത്തെ സൂര്യോദയത്തിലെ പ്രകാശ രശ്മികൾ വിഗ്രഹത്തിലേക്കു പതിക്കും എന്നതാണ്. തച്ചു ശാസ്ത്രവും ശില്പ ശാസ്ത്രവും ജ്യോതിശാസ്ത്രവും സമന്ന്വയിപ്പിച്ചു കൊണ്ടാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മിതി എന്ന് കരുതേണ്ടിയിരിക്കുന്നു.

ബേലൂർ ചെന്നകേശവഃ ക്ഷേത്രം 

----------------------------------
ബെലവാടി ക്ഷരത്രത്തിൽ നിന്നും ഏകദേശം 22 km അകലെ ആണ് ബേലൂർ. നമ്മുടെ പദ്‌മനാഥസ്വാമി ക്ഷേത്രത്തിനെ പോലെ ആണ് ഇതിന്റെ കവാടം. തല ഉയർത്തി നിൽക്കുന്ന കവാടം വളരെ അകലെ നിന്നും കാണാം .. ഒരു പ്രത്യേക അനുഭവം ആണ് ഒരു സുവർണ്ണ കാലഘട്ടത്തെ ഓർമ്മപ്പെടുത്തും വിധം തലയുയർത്തി നിൽക്കുന്ന ആ കവാടം കാണുമ്പോൾ തന്നെ ആ നടവഴിയിൽ ആ രാജവംശത്തിന്റെ പ്രൗഢിയും കുതിര കുളമ്പടികയുടെ ശബ്ദവും മനസ്സിലേക്ക് വരും ...ഹാലെ ബീട് ക്ഷേത്രത്തിന്റെ അതുപോലത്തെ നിർമ്മിതി തന്നെ ആണ് ഇതിനും പക്ഷെ വലിയ ചുറ്റുമതിലിൻ ഉള്ളിലാണ് ഈ ക്ഷേത്രം നില്കുന്നത്. നിലത്തെല്ലാം കൃഷ്ണകല്ലുകൾ പതിച്ചിരിക്കുന്നു കല്ലുകൾ അല്ലാതെ മറ്റൊന്നും ഉപയോഗിച്ചിട്ടില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെയും നേരത്തെ പറഞ്ഞ ക്ഷേത്രങ്ങളുടെയും പ്രത്യേകത. മഹാ വിഷ്ണു ആണ് പ്രതിഷ്ഠ. അതുകൂടാതെ വേറെ രണ്ടു പ്രതിഷ്ഠകളും ഉണ്ട് . "ഭൂമിയിലെ സ്വർഗം എന്നാണ് അറിയപ്പെടുന്നത് ". ഇതിലൊക്കെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത എന്തെന്നാൽ 200km കിടക്കുന്ന തുംകൂർ എന്ന സ്ഥലത്തുനിന്നും കൊണ്ട് വന്ന കല്ലുകൊണ്ടാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
("നാം പഠിച്ച ചരിത്രം വെച്ച് നോക്കിയാൽ ശിലായുഗത്തിൽ കല്ലുകൊണ്ട് ആയുധങ്ങൾ ഉണ്ടാക്കിയെന്നും ചക്രത്തിന്റെ കണ്ടുപിടുത്തം പിനീട് എല്ലാത്തിനും വേഗം കൂട്ടി എന്നൊക്കെ ആണ് ... അതിലും എത്രയോ കാലങ്ങൾക്കു മുന്നേ ഈ ഭാരതത്തിൽ ആയുധങ്ങളും രഥങ്ങളും അങ്ങിനെ മോഡേൺ ടെക്നോളജിയെ അതിശയിപ്പിക്കുന്ന എഞ്ചിനീറിംഗും ശാസ്ത്രങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നൊന്നും നിര്ഭാഗ്യവാൻ മാരായ നമ്മൾക്ക് പഠിക്കാൻ കഴിഞ്ഞില്ല.")
അങ്ങനെ അന്നത്തെ ദിവസം ബേളൂർ നിന്നും തിരിക്കുമ്പോൾ എക്സെഷം 6.00 മണി ആയിക്കാണും. പിന്നെ നേരെ ചിക്കമംഗ്ലൂർക്കു പിടിച്ചു 23 km. അവിടെ റൂമെടുത്തു അന്നത്തെ ദിവസം കഴിഞ്ഞു.
വളരെ ക്ഷീണത്തോടെ ആണ് ഉറങ്ങാൻ കിടന്നത് ..അന്നത്തെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നു വേണം പറയാൻ 10 മണിക്ക് ലൈറ്റ് ഓഫ് ആക്കിയ ഞാൻ കാലത്തു 4. 30 alarm വെച്ച് ... 11 .45 വരെ ഉറങ്ങിയിട്ടില്ല.....
DAY -2
പുലർച്ചെ 2.45 നു എണീറ്റ് . വീണ്ടും ഉറങ്ങാൻ ശ്രമിച്ചു 4.30 വരെ ... ഉറങ്ങാൻ കഴിഞ്ഞില്ല കണ്ണിൽ ഉറക്കത്തിന്റെ ഒരു പ്രതീതിയും ഇല്ല ഇന്നലത്തെ യാത്ര ക്ഷീണമോ ഇല്ല. full എനർജി എന്ന് വേണം പറയാം നാലരക്ക് കൂട്ടുകാരനെ വിളിച്ചുണർത്തി പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു 5.30 നു റൂം വെക്കേറ്റ് ചെയ്തു ഇറങ്ങി .

മുല്ലയാൻഗിരി 

---------------
കൈ മരവിപ്പിക്കുന്ന തണുപ്പിൽ യാത്ര തുടങ്ങി പക്ഷെ ആകാംഷയുടെ തീ ആയിരുന്നു മനസ്സിൽ അതുകൊണ്ടു തണുപ്പൊന്നും ഒരു പ്രശ്നം അല്ലായിരുന്നു. ചിക്കമംഗ്ലൂരിൽ നിന്നും 23 km അകലെ ആണ് മുല്ലയാനഗിരി പർവത ശിഖിരം . സമുദ്ര നിരപ്പിൽ നിന്നും 6300 അടി ഉയരത്തിൽ ആണ് മുല്ലയാൻഗിരി.. ആദ്യത്തെ ഒരു 5 km സാധാരണ റോഡും പിന്നെ ഹെയർ പിന്നുകളും അടങ്ങിയ റോഡ് മുകളിലേക്ക് കേറും തോറും കാറ്റും തണുപ്പും നമ്മളെ വല്ലാതെ അലോസര പെടുത്തും അവസാനത്തെ 4 km വളരെ മോശം റോഡ് ആണ് മിനിമം 250 CC ബൈക്ക് ആയിപോകുന്നതായിരിക്കും നല്ലതു. പക്ഷെ നമ്മുടെ ബുള്ളറ്റിനു ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്ന മട്ടിൽ അങ്ങ് കുതിച്ചു കയറി . 6.12 നു ഞങ്ങൾ അവിടെ എത്തി
സൂര്യോദയത്തിനു മുന്നേ ഞങ്ങൾ അവിടെ എത്തി. കാറ്റിന്റെ ശക്തി പിടിച്ചു നില്ക്കാൻ കഴിയാത്ത അത്രയ്ക്ക് ശക്തിയായിരുന്നു. സത്യത്തിൽ സൂര്യൻ എന്ന തീ ഗോളത്തിന്റെ ജനനം ഞാൻ ആദ്യമായിട്ടാണ് നേരിട്ട് കാണുന്നത് അതിന്റെ ആകാംഷയയിരുന്നു. ആ ആകാംക്ഷയിൽ കാറ്റിനെയും തണുപ്പിനെയും തട്ടിമാറ്റി .. അവസാനം ആ നിമിഷം എത്തി .. കവികൾ എഴുതിവെച്ച പോലെ "കിഴക്കു വെള്ള കീറി" .. പക്ഷെ അതിനേക്കാൾ ഭംഗിയോട്‌ പറയുകയാണെങ്കിൽ ഇങ്ങനെ പറയാം. "ഇരുട്ടിന്റെ മറ നീക്കി സ്വർണ ദള പുഷ്പ്പം വിരിഞ്ഞു" എന്നൊക്കെ .... അത്രയധികം ആസ്വാദകരമായിരുന്നു ആ കാഴ്ച .. വാക്കുകൾക്കതീതം.
പിന്നെ ഒരുപാടു ഫോട്ടോകൾ പകർത്തിയതിന് ശേഷം ഏകദേശം ഒരു 9 .00 മണിക്ക് അവിടെ നിന്നും ഇറങ്ങി .. നേരെ മാണിക്യധാര .. ഒരു ചെറിയ വെള്ള ചാട്ടം


മാണിക്യധാര

---------------
ഒരു ചെറിയ വെള്ള ചാട്ടം കാഴ്ച്ചയിൽ അതാ വല്യേ വെള്ളച്ചാട്ടം ഒന്നും അല്ലെങ്കിലും അതിലെന്നെ അതിശയിപ്പിച്ചത് ഈ അറ്റ വേനലിലും ഏകദേശം 5000 അടി ഉയരത്തിൽ നിന്നും താഴേക്ക് വെള്ളം വീഴുന്നു എന്നതാണ് അതിനോട് അടുത്ത കുന്നിൽ രണ്ടു മൂന്നു തടാകങ്ങൾ ഉണ്ട് ഇത്രയും ഉയരത്തിൽ വറ്റാത്ത നീരുറവ ..
അങ്ങിനെ ഒരു 12 .00 മണിക്ക് യാത്ര തിരിച്ച ഞങ്ങൾ വൈകീട്ട് 7.30 നു റൂമിൽ എത്തി ... മീറ്ററിൽ നോക്കിയപ്പോ 701km രണ്ടു ദിവസം കൊണ്ട് സഞ്ചരിക്കാൻ കഴിഞ്ഞു...
യാത്രകൾ തുടരും....
പുതിയ കാഴ്‌ചകൾകാണാനും
പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും ..
ഒരു യാത്രാകുറിപ്പ്‌