Thursday, June 30, 2016

തീയിൽ കുരുക്കാൻ അവസരം  ഉണ്ടായിട്ടില്ല അതുകൊണ്ടു വെയിലത്തു വാടുമോ എന്നറിയില്ല ...
എന്നാൽ തണുപ്പു എന്ന സുഖത്തിൽ ആണ് കുരുത്തത്,
അതുകൊണ്ടു സുഖത്തിന്റെ ആലസ്യത്തിൽ ഉറങ്ങാൻ ഞാൻ തയ്യാറല്ല ...


എഴുത്തിന്റെ ലോകത്തിലേക്ക്‌ വന്ന ഒരു തുടക്കകാരനാണ് ഞാൻ .
മനസ്സില് വരുന്ന ആശയങ്ങളെ അപ്പാടെ പകർത്തുന്നു എന്നത് മാത്രമാണ് ഈ അക്ഷര മുറ്റത്തെ എന്റെ ഒരു പരിചയം എന്നത് അല്ലാതെ വായനാ ശീലത്തിന്റെ വല്ല്യേ പിൻബലം ഒന്നും എനിക്കില്ല്യ...
ഈ അടുത്ത കാലത്താണ് അക്ഷരങ്ങളോടുള്ള പ്രണയം തുടങ്ങിയതും ആസ്വദിക്കാൻ തുടങ്ങിയതും. ആശയങ്ങൾ പേന തുന്പിലൂടെ പേപ്പറിലേക്ക്‌ ആവഹിക്കുന്പോൾ ചിലതിനു മനസ്സിലിട്ടു ഉരുക്കിയെടുത്ത വികാരങ്ങലെക്കാൾ ശക്തി കിട്ടാറുണ്ട്.
ആശയമായ നൂലിൽ അക്ഷരമായ മണിമുത്തുകൾ കോർത്ത് എടുക്കുന്ന ആ നിമിഷം വളരെ നിർണ്ണായകമാണ്. ആശയങ്ങൾ നമ്മളിൽ വന്നടിയുന്നത് ചിലപ്പോ കുളിക്കുന്പോൾ ആകും, ചിലപ്പോ ഭക്ഷണം കഴിക്ക്ന്പോൾ ആകും അത് ചിലപ്പോ ഡ്രൈവ് ചെയുന്പോൾ ആകും ചിലപ്പോ ഒന്നുറങ്ങി എണീകുന്പോൾ സ്വപ്നത്തിന്റെ രൂപത്തിൽ ആകും ഇതിനു കാല ദേശാന്തര സമയങ്ങൾ ഇല്ല ... ആ ഒരു നിമിഷത്തിൽ നമ്മൾ അതിനെ വരചെടുത്തോളണം .....
അതെ ഇത് എഴുതിയതും ഒരു ട്രെയിൻ യാത്രയിലെ ഉറക്കത്തിൽ നിന്നാണ് ...
ഒരു പ്രേമ ഗീതം  
 
തലിരിലതൻ കുളിരിലയോ 
ചെറു കിളിതൻ കുറു മൊഴിയോ 
അനുരാഗമായി വന്ന പെൺ കിളിയെ 
അനുരാഗമായി വന്ന പെൺ കിളിയെ 

കൊക്കുരുമ്മി മൂളി പാട്ടും പാടി കൊഞ്ചി കുഴയുന്നു പിന്നെ നെഞ്ചിൽലലിയുന്നു 
കുറുകുന്നു മെല്ലെ തഴുകുന്നു മെയിലലിയുന്നു പിന്നെ ഒന്നാകുന്നു.
ഈ നിമിഷം ഒരു യുഗ നിമിഷം ....
ഈ നിമിഷം പ്രിയ നിമിഷം ....
ആ അ ........
                                            (തലിരിലതൻ കുളിരിലയോ)

അന്നൊരിക്കൽ നിൻ വഴിവക്കിൽ ഒരു നോട്ടം കാണാൻ കൊതിച്ചപ്പോ 
പിന്നെപ്പോഴോ നിൻ നോട്ടം കണ്ടു നിൻ പുഞ്ചിരിതൻ നോട്ടം കണ്ടു ..

ഈ ഹൃദയം നീ കവർന്നെടുത്തു 
പ്രിയ നിമിഷം നീ എനിക്ക് നൽകി 

ആ അ ........
                                            (തലിരിലതൻ കുളിരിലയോ)
ഒരു പ്രേമ ഗീതം  
 
പുഴയോര കാവിൽ നിന്നും മലയോര ചരുവിൽ നിന്നും
കളിയോടം തുഴയാൻ വാ പെണ് കിളിയെ
കളിയോടം തുഴയാൻ വാ പെണ് കിളിയെ..
                             
                              പുഴയോര കാവിൽ
പൂരം പൂ പൊലി പൂരം
നേരം ഇത്തിരി നേരം )2
പൂക്കാവടി പീലികാവടി ആടാൻ വാ ..
പൂക്കാവടി പീലികാവടി ആടാൻ വാ ..                            
                                                             പുഴയോര കാവിൽ
പൂക്കൾ പൂവണി വെട്ടം
പൂ തിരുവോണ പാട്ടും )2
പോവെ പൊലി പൂപൊലി ആടി പാടാൻ വാ
ആടാൻ വാ പാടാൻ വാ പെണ് കിളിയെ...
                                                             പുഴയോര കാവിൽ
വെട്ടം ഇത്തിരി വെട്ടം
അതിൽ നോട്ടം നിൻ തിരനോട്ടം
ഈ മാറിൽ തല ചായ്ക്കാൻ വാ പെൺ കിളിയെ
ഈ മാറിൽ തല ചായ്ക്കാൻ വാ പെൺ കിളിയെ
                                                            പുഴയോര കാവിൽ

ഓണപാട്ട്


ഓണം തിരുവോണം പൂ തിരുവോണ പാട്ടും
മലയാള മണ്ണിന്നു മനസ്സാകെ ഓണം
(ഓണപൂവിളി കേൾക്കാൻ ഓണത്തപ്പൻ വന്നെ )2
മാവേലി തന്പ്രാനു മനസ്സാകെ ഓണം.

ഞാറ്റു വേലകൾ കഴിഞ്ഞു ഓണ തുന്പികൾ വന്നു നിറഞ്ഞു..
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
കൊയ്ത്തു പാട്ടുകൾ പാടി പൊന് കതിരുകൾ പറയിൽ നിറച്ചു
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ

മാവേലി തന്പ്രാനെ വരവേൽക്കാൻ വീട്ടില്
(ഓണ പൂവിളിയായ് ....തിരുവോണ സദ്യയുമായ് )2
                             
                      (ഓണം തിരുവോണം)
അത്ത പൂക്കളമിട്ട് ഓണ പാട്ടിൻ ശീലുകൾ മൂളി 
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
ഓണ കോടിയുടുത്തു പൊന്നൂഞ്ഞാൽ ആടി പാടി
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ

തിരുവോണത്തപ്പന്നെ വരവേൽക്കാൻ നാട്ടിൽ
(ഓണ പൂവിളിയായ് ....തിരുവോണ പുലികളിയായ് )2
താരാട്ട് പാട്ട് ...
 
ആരാരിരോ... ആരാരിരോ.... ആരാരിരോ..... ആരാരിരോ
എന്നുണ്ണി കണ്ണനുറങ്ങ്... കണ്ണും പൂട്ടിയുറങ്ങ് ....
                             
                             (ആരാരിരോ..... ആരാരിരോ)
എന്നുണ്ണി കണ്ണനുറങ്ങ്... കണ്ണും പൂട്ടിയുറങ്ങ്
അന്പിളി മാമന് ചോറ് കൊടുത്തിട്ട്
കണ്ണും പൂട്ടിയുറങ്ങ് .... പൊന്നെ
കണ്ണും പൂട്ടിയുറങ്ങ് ....
                                                           (ആരാരിരോ..... ആരാരിരോ)
ഓമനകുട്ടനുറങ്ങ് കണ്ണും... പൂട്ടിയുറങ്ങ്
മാനത്ത് രാത്രിയിൽ പൂക്കുന്ന മുല്ലേ
എൻ മണിക്കുട്ടനെ നീ ഉറക്കു.... മുല്ലേ
എൻ മണിക്കുട്ടനെ നീ ഉറക്കു
                                                          (ആരാരിരോ..... ആരാരിരോ)
പൊന്നുണ്ണി കുട്ടനുറങ്ങ്... കണ്ണും പൂട്ടിയുറങ്ങ്
കാണാമറയത്തെ കണ്ണുള്ള ദൈവമേ
എന്നുണ്ണി കണ്ണനെ നീ ഉറക്കു... ദൈവേ
എന്നുണ്ണി കണ്ണനെ നീ ഉറക്കു.
                                                         (ആരാരിരോ..... ആരാരിരോ)
 അച്ഛനെന്ന ഞാൻ ..

അച്ഛൻ എന്നാ സ്ഥാനത്തിന്റെ വേദന ഈ കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്.
ഞങ്ങളുടെ ഒരു കൂട്ട് കുടുന്പം ആണ്. ചേട്ടന്മാരുടെ കുട്ടികളും ചെടുത്തിഅമ്മമാരും എന്റെ അമ്മയും അടക്കം ഉള്ള ഒരു കുടുന്പം.. അച്ഛൻ 5 വര്ഷം മുന്നേ മരിച്ചു.ചേട്ടന്മാര്ക്കു കുട്ടികൾ ഉണ്ടായിരുന്നപ്പോ അവർ എന്നെ വിളിച്ചിരുന്നത്‌ കുഞ്ഞച്ചൻ എന്നായിരുന്നു കുഞ്ഞച്ചനായ ഞാൻ അവര്ക്ക് എല്ലാം ആണ് .... പിന്നെ ഞാൻ അച്ഛനായപ്പോൾ ആണ് കുഞ്ഞച്ചനും അച്ഛനും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ കഴിഞ്ഞത്. അച്ഛൻ അമ്മ പകരം വെക്കാൻ പറ്റാത്ത വികാരങ്ങളാണ്. ഒരു മകന് അച്ഛനെ മനസ്സിലാക്കാൻ മകൻ വളര്ന്നു അച്ഛൻ ആവുക തന്നെ വേണ്ടി വരും. പക്ഷെ അച്ഛന് മകനെ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല്യ. കാരണം ഞാൻ പറയാതെ തന്നെ നിങ്ങള്ക്കറിയാം. ബാംഗ്ലൂർ  നിന്നും ആഴ്ചകൾ തോറും നാട്ടിലേക്കുള്ള യാത്ര വളരെ ദുരിതം നിറഞ്ഞതാണെങ്കിലും അതൊരു തരത്തിൽ പറഞ്ഞാൽ ഒരു അച്ഛന്റെ മനസ്സു എനിക്കുള്ളതുകൊണ്ടാനെന്നു തോന്നുന്നു അതൊന്നും എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.  ദിവസവും കാണുന്ന അവന്റെ അമ്മയേക്കാൾ അവനു ഇഷ്ടം ആഴ്ചയിൽ രണ്ടു ദിവസം മാത്രം കാണുന്ന എന്നെ ആണ്. അത് അമ്മയോടുള്ള ഇഷ്ടകുറവു കൊണ്ടായിരിക്കില്ല എന്നറിയാം എന്നാൽ കൂടി അവനു ഞാൻ എന്ന് വെച്ചാൽ ഒരു ഭ്രാന്ത്‌ ആണ് .... രണ്ടു ദിവസം എന്നെ ചുറ്റി പറ്റി ആണ് അവന്റെ ദിവസം കടന്നു പോകുന്നത് അതിലിടയ്ക്ക് അവനെ പറ്റിച്ചു ഞാൻ പുറത്തു കടക്കാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടയിരുന്നു അവൻ ഞങ്ങളുടെ വീടിന്റെ ചവിട്ടു പടിയിൽ നിന്നും തെന്നി വീണു.

ചേട്ടന്മാരുടെ കുട്ടികളും അവിടെ ഉണ്ടായിരുന്നു ഞാൻ ബാംഗ്ലൂർ പോകാൻ ഡ്രസ്സ്‌ എല്ലാം എടുത്തു വെക്കുന്ന സമയത്താണ് താഴെ നിന്നും കരച്ചിൽ കേൾക്കുന്നത് സ്വാഭാവികമായി ഉണ്ടാകുന്ന കരച്ചിലയതുകൊണ്ട് അത്രയ്ക്ക് ശ്രദ്ധ കൊടുത്തില്ല .. പിന്നെ കൂട്ട കരച്ചിലോ അതോ കൂട്ട ചിരിയോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത പോലെ തോന്നി ... എന്തായാലും സ്റ്റെപ് ഇറങ്ങി താഴെ ചെന്നപോഴേക്കും ഭാര്യ കുഴഞ്ഞു കരയുന്നുണ്ട്. എങ്ങിനെ ആണ് അവൻ വീണത്‌ എന്ന് ആർക്കും അറിയില്ല , എങ്ങിനെ ആണ് അവന്റെ ചൂണ്ടാണി വിരലിന്റെ അറ്റം മുറിഞ്ഞത് എന്നും മനസ്സിലാകുന്നില്ല, പിന്നെ പല്ലിന്റെ മേൽ ചോര കണ്ടപ്പോഴാണ് മനസ്സിലായത് പല്ല് കൂട്ടിയിടിച്ചു അതിനിടയിൽ വിരൽ പെട്ടാണ് കൈ വിരൽ ചതഞ്ഞു മുറിഞ്ഞത് എന്ന്.
എന്തായാലും എന്റെ അമ്മ ഉണ്ണിയെ എടുത്തിട്ടുണ്ട് ഉണ്ണിയുടെ കൈയ്യിൽ ആകെ ചോരയാണ് എന്റെ ചേട്ടനും അവിടെ ഉണ്ട് അയാൾ വാസിയായ അഷറഫ്ക്കയും ഉണ്ട്. മോന്റെ ദയനീയമായ കരച്ചിലും മുറിവും കണ്ടപോഴേ എനിക്കും ഒരു തളര്ച്ച വന്നു എന്നാലും എങ്ങിനെയോ ഒരു ധൈര്യം ഉണ്ടായി. കണ്ണിൽ നിന്നും ഉതിര്ന്നു വിഴുന്ന കണ്ണീരോടെ അവൻ എല്ലാവരെ നോക്കി കരയുന്നുണ്ട് അതിലിടയ്ക്ക് "വാവു എന്നും അവൻ പറയുന്നുണ്ട്, എന്താ ചെയെണ്ട് എവിടെ കൊണ്ട് പോകണം എന്നറിയാതെ ആകെ കൈവിട്ടു പോയ നിമിഷങ്ങൾ ആയിരുന്നു അത്. കാരണം ഞായറാഴ്ച ആവ കാരണം എവിടെ എല്ലാം ഡോക്ടർ മറ ഉണ്ടാകും എന്നറിയില്ല .... അപ്പോഴേക്കും വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് വെച്ചത്.... അങ്ങിനെ കാർ എടുത്തു പോയി എത്ര സ്പീഡിൽ പോയിട്ടും ആശുപത്രിയിൽ എത്തുന്നില്ല എന്നാ തോന്നൽ ... അവസാനം അവിടെ എത്തി കാഷ്വലിറ്റിയിൽ എത്തിയപ്പോ വേറെ ഒരു അപകടത്തിൽ ഒരു കുടുംബം വന്നിരിക്കുന്നു തിരക്ക് കാരണവും  സർക്കാർ ആശുപത്രികളുടെ ഒരു അനാസ്ഥ മനോഭാവം കാരണവും അവിടെ കാത്തു നിക്കാൻ മനസ്സ് അനുവതിച്ചില്ല. മുറിഞ്ഞ വിരൽ പൊക്കി പിടിച്ചോണ്ട് അവൻ അത് എല്ലാവർക്കും കാണിച്ചുകൊടുക്കുനുണ്ട് അതോടൊപ്പം "വാവു "എന്നും പറഞ്ഞോണ്ട് കരയുകയാണ് കണ്ണിൽ നിന്നും ധാര ധാര യായി കണീർ വീഴുന്നു ... സഹിക്കാൻ വയാതെ ഞങ്ങൾ Divine hospital പോയി അവിടെ സര്ജ്ജാൻ ഇല്ല എന്നും പറഞ്ഞു.

അവസാനം തൃശൂർ അശ്വനിയിൽ എത്തി ... സമയം ഒരുപാട് ആയെങ്കിലും  ഉണ്ണിയുടെ കരച്ചിലിനു ഒരു കുറവും ഇല്ല .. അശ്വനിയിൽ ചെന്ന് മുറിവ് ക്ലീൻ ചെയാൻ നേഴ്സ് മാർ വന്നു.. ഞാൻ തന്നെ ആണ് അവനേം കൊണ്ട് കാഷ്വലിറ്റിയിൽ കേറിയത്‌ ... പിന്നെ ചങ്കു പിടക്കുന്ന നിമിഷങ്ങൾ ആയിരുന്നു എന്നെ സംബന്തിച്ചു ... "അച്ഛാ" എന്നും പറഞ്ഞു ഇടയ്ക്കു "വാവു" എന്നും പറഞ്ഞു കൊണ്ട് കരഞ്ഞു കാറിപൊളിക്കുകയാണ് അവൻ.. എന്റെ കണ്ണിൽ നിന്നും ഒഴുകാൻ തുടങ്ങി ... എത്ര തുടച്ചിട്ടും നിലക്കാതെ .... മുറിവ് അവന്റെ കയിൽ ആണെങ്കിലും എന്റെ നെഞ്ചിൽആയിരുന്നു വേദന... അങ്ങിനെ കുറച്ചു നേരം. മുറിവെല്ലാം കെട്ടി കഴിഞ്ഞു അവൻ ആ ഡോക്ടർക്ക് വിരൽ കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു "വാവു " സങ്കടം കൊണ്ട് വിങ്ങി പൊട്ടിയുള്ള പറച്ചിൽ കേട്ടപ്പോ.. " വാവു ഒക്കെ മാറി" എന്നും പറഞ്ഞു കൊണ്ട് അവന്റെ തലയിൽ ഒന്ന് തലോടി ... കയിൽ വെച്ച് കെട്ടിയ മരുന്നിനെക്കൾ എനിക്ക് വില തോന്നിയത് അവന്റെ തലയിൽ വാത്സല്യത്തോടെ തലോടിയുള്ള ആ ആശ്വാസ വാക്കിനാണ് .... എന്റെ വിഷമം കണ്ടിട്ടാണോ എന്തോ ഡോക്ടർ എന്റെ തോളത്തും ഒന്ന് തട്ടി.

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവനൊന്നു ഉറങ്ങി വീട്ടിലെത്തിയതും അവൻ ഉഷാറായി .. കളി തുടങ്ങി ... അതിലിടയ്ക്ക് "വാവു "എനും പറഞ്ഞു എല്ലാവര്ക്കും കാണിച്ചു കൊടുക്കുനുണ്ട് ....

അങ്ങിനെ ഒരു 3 മണിക്കൂർ എങ്ങിനെ കഴിച്ചു കൂട്ടി എന്ന് എനിക്കെ അറിയൂ...

അന്ന് രാത്രി ഉറങ്ങാൻ നേരത്താണ് അച്ഛന്റെ ഓർമ്മകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചത് ... അച്ഛൻ നാട്ടിൽ ഉള്ള സമയത്ത് വയസ്സായ കാലം തന്നെ .. കോഴികോട് ഉള്ള ഒരു ട്രാവൽ ഏജൻസി ചേട്ടന് വിസ തരാം എന്നും പറഞ്ഞു പാസ്പോർട്ട്‌ എല്ലാം അവരുടെ കയിൽ പെട്ട് കേസ് ആയിരിക്കുന്ന സമയം കേസ് വിളിച്ചതിന്റെ തലേ ദിവസം ആണെങ്കിൽ അച്ഛന് നല്ല പനി .... നേരം വെളുക്കുന്പോഴും പനി വിട്ടു മാറിയിട്ടില്ല ... അന്ന്  ഒരു മഴകാലം ആണ്. തിമിർത്തു പെയ്യുന്ന മഴയത്ത്  രണ്ട് മൂന്നു ഷർട്ട്‌ ഇട്ടുകൊണ്ട്‌ അച്ഛൻ പുലര്ച്ചെ എണീറ്റ്‌ ബസ്സിൽ കേറി പോയത് ഇന്നും മനസ്സിന്നു മഞ്ഞിട്ടില്ല .. അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ ആയിരുന്നു  .. അന്ന് ഞാൻ ചിന്തിരുന്നു എന്തിനാണ് അച്ഛൻ ഇങ്ങനെ മഴയത്ത് പനിച്ചിരിക്കുന്പോൾ കേസിന് വേണ്ടി പോകുന്നത് എന്ന് .... ???

എന്നാൽ ഇന്നതിനെല്ലാം ഉത്തരം കിട്ടികൊണ്ടിരിക്കുന്നു ...
അച്ഛൻ എന്നാൽ ഉരുകി എരിയുന്ന മെഴുകു തിരിയാണെന്നു എവിടെയോ വായിച്ചു കേട്ടിട്ടുണ്ട് ... ഉള്ളിൽ കരഞ്ഞാലും പുറത്തേക്കു കാണിക്കാത്ത ഒരു സംഭവം ...
 ഇളവെയിൽ കുളിരുമായ്

ഇളവെയിൽ കുളിരുമായ് അരികിൽ നിന്നു
മിഴികളിൽ കനവുമായ് അടുത്തു വന്നു
മനസ്സ് നിറയെ മധുരമായ് പറഞ്ഞതെന്തേ
മിഴികൾ നിറയെ കനവുമായ് മറഞ്ഞതെന്തേ
                             
              ഇളവെയിൽ കുളിരുമായ്..

രാഗമായ് അനുരാഗിണിയായ് സ്നേഹപരഗമായ് വന്നണയു ...
രാഗമായ് പരാഗണമായ് പ്രേമപരാഗ കുളിർ മഴയായ്
(നിറയും മിഴിതൻ നിനവുമായ് അകന്നകലരുതേ )2
                                             ഇളവെയിൽ കുളിരുമായ്..

മോഹമായ് മോഹിനിയായ്‌ മോഹനരാഗ രാമഴയിൽ
മേഘമായ് മേഘാദ്രമായ് മേഘരാഗ രാമഴയിൽ
(വിരിയും ചിരിതൻ മുകുളമായ് അരികിൽ വരുമോ ..)2
                                             ഇളവെയിൽ കുളിരുമായ്.

ഓണപാട്ടു ...

പൊന്നാര്യൻ പാടത്തു കതിർമുല്ല പൂക്കുന്പോൾ
കതിര്മണികൾ കൊയ്യാൻ വന്ന തത്തമ്മ കിളിയെ
പൊന്നാര്യൻ പാടത്തു കതിർമുല്ല പൂക്കുന്പോൾ 
കതിര്മണികൾ കൊയ്യാൻ വന്ന തത്തമ്മ കിളിയെ
പേരാറ്റിൻ തീരത്തു കൈതപ്പൂ പൂക്കുന്പോൾ 
കരിമിഴിയാം പെൺകിളിയെ കടവിൽ ഞാൻ കണ്ടു ..
                              
            കടവിൽ ഞാൻ കണ്ടു .
                                       (പൊന്നാര്യൻ പാടത്തു..)
കാറൊഴിഞ്ഞു മാഞ്ഞുപോയ് ചിങ്ങമാസ പുലരികളായ്
(പൂങ്കിവിൻ പട്ടുചുറ്റും ഓണ പുലരികളായ് )2
തിരുവോണ പുലരികളായ്
                                        (പൊന്നാര്യൻ പാടത്തു..)

കൊയ്തുപാട്ടിൻ ശീലുകൾ മൂളി പാട്ടുപാടും കിളിമകളെ
(ഇന്നല്ലോ മലനാട്ടിൽ ചിങ്ങ പൊൻപുലരി )2
പൊൻ ചിങ്ങ പൊൻപുലരി
                                         (പൊന്നാര്യൻ പാടത്തു..)

Thursday, May 12, 2016

മധുരമാം ബാല്യം

ഇളം വെയിലേ ഈ ഇടവഴിയിൽ
ഇരുളടയാതെ വന്നിടുമോ മധുരമീ ബാല്യം ഓർത്തിടുമോ
മഴ നിലാവിന്റെ കുളിരണിയാൻ

ഇളം വെയിലേ ഈ ഇടവഴിയിൽ
ഇരുളടയാതെ വന്നിടുമോ മധുരമീ ബാല്യം ഓർത്തിടുമോ

നാട്ടിടവഴികളും കടന്നു കാട്ടു ചെടികളെ തലോടി ചെന്ന്
വിജനമാം വീഥിയിൽ.... നിറ നിലാ പക്ഷി പാടി....
അറിയുമോ ...... പ്രണയിനി......
മധുരമാം ആ ബാല്യം ..

ഇളം വെയിലേ ഈ

വയലേലകൾ കടന്ന് കുഞ്ഞു വള്ളവും തുഴ നീട്ടി
വഴിവരന്പിൽ നിന്നും ....മഴ നിലാപക്ഷി പാടി....
പറയുമോ ...... പ്രണയിനി
മധുരമാം ബാല്യം..

ഇളം വെയിലേ ഈ

Wednesday, April 13, 2016

വൈഗ ....


പലരും പലപ്പോഴും ജീവിതത്തിൽ വൈകി വരുന്നവരാണ്. വൈകി വന്നതാണെങ്കിലും അവരെ കാണാൻ ശ്രമിക്കുന്പോൾ അവരങ്ങ് പറന്നകലും.... എവിടെക്കെന്നില്ലാതെ ...


വൈകി വൈകി വൈകി വന്ന തെന്നലേ
വൈകി വൈകി വന്ന ഇളം തെന്നലേ ...

ചെറുചില്ലതൻ ഇടയില ചെറു കുലിരിലതൻ മൃദുവായ്
താഴുകിയിടുമെൻ അരുമ സഖിയെ ...
താഴുകിയിടുമെൻ അരുമ സഖിയെ ...

പൂൻപാറ്റതൻ  മൃദു സ്പന്തനമായ്  നീ
പാറീടുമെൻ വനികയിൽ

നീരദ രാവിന്റെ നിറമുള്ള വീഥിയിൽ
വന്നിരുന്നു തേൻ നുകർന്നുവൊ
വന്നിരുന്നു തേൻ നുകർന്നുവൊ
                                               ( വൈകി വൈകി ....)
ആരോരുമറിയാതെ എൻ മനോവാടിയിൽ
അനുഭൂതി   നുകർന്നതു നീ അല്ലെ
എൻ മനതാരിൽ നീ തന്ന ചുംബനം
എൻ മനതാരിൽ നീ തന്ന ചുംബനം
അതൊരനുരാഗമയ് വിരിഞ്ഞു
അനുരാഗമായ്‌ വിടര്ന്നു
                                               ( വൈകി വൈകി ....)

ഞങ്ങളുടെ വിഷു 

വിഷു എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് എന്നും അച്ഛന്റെ ഓര്മ്മകളാണ് മുന്നിൽ വരുന്നത്.

ഓര്മ്മകള്ക്ക് മരണമില്ല എന്നല്ലേ പറയ .. അതാണ്‌ ഇവിടെയും എന്നെ എഴുതാൻ പ്രേരിപ്പിച്ചത്.

എല്ലാ വിഷുന്റെ മുന്നിലും ഒരു രാത്രിയുണ്ട് അതൊരു ഒന്നാന്നര രാത്രിയകുമായിരുന്നു "വിഷു ശങ്കരാന്തി" എന്നാണ് പറയ... അന്നാണ് ഞങ്ങളുടെ തറവാട്ടിൽ കാരണവന്മാർക്ക് കർമ്മങ്ങൾ കൊടുക്കുന്നത്. കുറച്ചു കൂടി നാടാൻ രീതിയിൽ പറയാണെങ്കിൽ "കലശം" എന്നും പറയാം.

പിന്നെ തറവാട്ടന്പലത്തിൽ കുറച്ചു പൂജയും ഒക്കെ ഉണ്ടാകും. പറകുട്ടി, വീര ഭദ്രൻ, കരിങ്കുട്ടി, നാഗ തറ, ഹനുമാൻസ്വാമി, രുദിരമഹാ കാളി, ഗുരുദേവൻ എന്നിവയാണ് പ്രതിഷ്ഠ. കുറച്ചു അധമ കര്മ്മങ്ങളും പിന്നെ ഉത്തമവും.
ഓരോ അധമ പൂജ കഴിയുന്നത്‌ ഒരു പൂവൻ കോഴിയെ കുരുതി കൊടുത്താണ് അതിന്റെ വലത്തേ കൊറു, പിന്നെ തല ഇവ ചുട്ടു കൊടുക്കണം പൂജക്ക്‌ ശേഷം അത് നമ്മുടെ കയിൽ വരും. എന്റെ അനുജന്മാരും ചേട്ടന്മാരുംഞാനും  ഇതും കണ്ണ് വെച്ചാണ് ഇരിക്കുന്നുണ്ടാവ ..അത് കിട്ടുന്പോലെക്കും തട്ടിപറിചു 10 കഷ്ണം ആയികാനും കുറച്ചേ കിട്ടാറുള്ളൂ  അതുകൊണ്ട് തന്നെ അതിന്റെ ഒരു ടേസ്റ്റ് ഒന്ന് വേറെ തന്നെ (കട്ട് തിന്നുന്നതിനും ചുട്ടു തിന്നുന്നതിനും രുചി കൂടും എന്നല്ലേ പറയ) അകെ മൊത്തം 3 കോഴിയും പത്തൻപത് ആളുകളും ഉണ്ടാകും... നീട്ടി വലിച്ചു ഒരു മസാല കൂട്ടും ഇല്ല്യാതെ ചെറിയമ്മ മാർ വെക്കുന്ന കോഴി കറിയുടെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു വല്ലാത്ത സംഭവം തന്നെ ആണ്.
പറകുട്ടിക്കുള്ള പൂജ കഴിയുന്നതോടു കൂടി കള്ള് കുടി തുടങ്ങായി ..അത് പിന്നെ അവസാനം കാരണവൻ മാർക്കുള്ള പൂജ വെപ്പോട് കൂടി അവസാനിക്കും.
അന്ന് ഞങ്ങളുടെ തറവാട്ടിൽ ക്ഷണിക്ക പെടാതെ തന്നെ വരാൻ അർഹതയുള്ള രണ്ടാളുകൾ ഉണ്ടായിരുന്നു, ആ രണ്ടു പേരും ഇന്നി ഭൂമിയിൽ ജീവിച്ചിരിപ്പില്ല, ആ കൂട്ടത്തിൽ എന്റെ അച്ഛനും ഇന്നില്ല . അതിലെ ഒരാൾ പള്ളിയെട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സഖാവ് പള്ളി (രതി മോഹനന്റെ അച്ഛൻ)   പിന്നെ ഞങ്ങളുടെ അച്ഛാഛൻ മാരുടെ സുഹൃത്തും അച്ഛന്റെ തലമുറയിൽ പെട്ടവരുടെയും എന്തിന് പറയുന്നു ഞങ്ങളുടെ തലമുറയ്ക്ക് വരെ അടുപ്പ മുള്ള വെക്തിയാണ് ... ഇന്ന് നടുവട്ടം എന്നാ കൊച്ചു ഗ്രാമത്തിന്റെ ചരിത്രം പറയാണെങ്കിൽ "രാമൻ കുട്ടി സ്വാമിയുടെ:" കഥ പറയാതെ അവസാനിപ്പിക്കാൻ പറ്റില്ല. ഇവരെല്ലാം ഒരുമിച്ചിരുന്നൊരു കള്ള് കുടിയുണ്ട് ....
നാട്ടു വർത്തമാനത്തിൽ നിന്നും തുടങ്ങി വെച്ച് കുടുംബ ചരിത്രത്തിലൂടെ സഞ്ചരിച്ചു, അച്ഛാഛൻ മാരുടെ വീര കഥകളുടെ ചുരുളഴിച്ചു ആ സംസാരം അവസാനം തച്ചു ശാസ്‌ത്രത്തിൽ വന്നവസാനിക്കും, പിന്നെ തുടങ്ങയി പൂരം .. അതുവരെ സഹോദര തുല്യം സംസാരിച്ചു തുടങ്ങി തച്ചു ശാസ്‌ത്രത്തിൽ സംസാരം വെക്തി പരം ആകും ആർക്കാണ് കൂടുതൽ ശ്ലോകം അറിയുക എന്നാ സംവാദം .. പിന്നെ അതൊരു തർക്കമായി മാറും അവസാന തർക്കത്തിൽ ഉണ്ടാവ അച്ഛനും ചെറിയഛനും കൂടി ആകും .. ഹി.. ഹി..
അങ്ങിനെ കലശം കഴിയുംന്പോഴേക്കും പണി തരം പറഞ്ഞു തല്ലു കൂടിയിട്ടുണ്ടാകും ... ഇത് ഞങ്ങളുടെ അച്ഛൻ അചാഛൻ മാരുടെ തലമുറ മുതലേ ഇങ്ങനെ ആണ് എന്നാണ് പറഞ്ഞു കേള്ക്കുന്നത് ...

ഇതെല്ലം കഴിയുംപോഴേക്കും സമയം പുലര്ച്ച 1.00 മണി ഒക്കെ ആയി കാണും.. കരച്ചിലും പിഴിചലുമായി തറവാട്ടിൽ നിന്നിറങ്ങുമ്പോൾ ഞങ്ങൾ പുതിയ തലമുറയിൽ പെട്ടവർ പല ഉറച്ച തീരുമാനങ്ങളും എടുത്തു കാണും ... ഹി..ഹി..

വീട്ടിൽ എത്തിയ പാടെ ഞങ്ങൾ ഉറങ്ങും എന്നാലും വീടിലെ അമ്മയ്ക്കും ചെടുത്തി അമ്മമാർക്കാണ് പണി.. വിഷു നുള്ള സദ്യ ഒരുക്കാൻ അപ്പൊ തന്നെ പച്ചകറികൾ മുറിച്ചു വെച്ച് "കണി " എല്ലാം ഒരുക്കി വെച്ചേ അവർ കിടക്കു .. ഒരു 4.30 നു അമ്മ നമ്മളെ വിളിച്ചുണർത്തും കണ്ണ് പൊത്തി കൊണ്ട് പോയി "വിഷു കണി" കാണിക്കും  ... ഇപ്പോഴും പിടി കിട്ടാത്ത ചോദ്യം അമ്മ എങ്ങിനെ കണി കണ്ടു കാണും എന്നാണ് .. അപ്പൊ മനസ്സില് ഈ ചോദ്യം വരുമെങ്കിലും ഇന്നേ വരെ അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല, അമ്മ എന്താ കണ്ടത് എന്ന് ...

തൊട്ടടുത്ത വീട്ടിൽ നിന്നും എല്ലാം പടക്കം പൊട്ടാൻ തുടങ്ങി കാണും പക്ഷെ ഞങ്ങൾക്ക്  സമയം ആയിട്ടില്ല ... കാത്തിരിപ്പിന്റെ വലിയ ഒരു നിമിഷം ആണ് അത് ..എന്താന്നല്ലേ ...???

അച്ഛൻ വല്ല്യേ മൂത്താശാരി ആണേ .. വിഷു നു കാലത്ത് ഒരു ചെറിയ പൂജ ഉണ്ട് വീട്ടില് "പണിക്കിടുക" എന്നാ അതിനു പറയ .. വിഷു എന്ന് പറയുന്നത് കൊല്ല വര്ഷം തുടങ്ങുക എന്നാണല്ലോ അതിന്റെ പ്രതീകാല്മക മായി ആദ്യമായി കയിൽ കിട്ടുന്ന കാശ് പണിയെടുത്തു വേണം എന്നാ ഒരു ആശയം മുൻ നിരത്തി അച്ഛൻ "ഉളിയും, വാളമുട്ടിയും, മുഴകോലും, ഒരു മരത്തിന്റെ മുട്ടിയും  എടുത്തു പൂജ ചെയ്തെടുത്തു മുഴകൊലു വെച്ച് മരത്തിൽ വരച്ചു ഒരു ചെറിയ കഷണം മരം മുറിചെടുക്കും ... ഇത് ഞങ്ങളെ കൊണ്ടും ചെയിക്കും ഇതൊക്കെ കഴിഞ്ഞു വിഷു കൈ നീട്ടം തരും അപ്പോഴേക്കും ഞങ്ങളുടെ ക്ഷമ കേട്ട് കാണും ...
എന്നാലും താഴത്തെ വീട്ടിൽ എന്റെ ബാല്യകാല സുഹൃത്ത് മുത്തു (86) കാത്തു കിടക്കുന്നുണ്ടാകും ... ആദ്യത്തെ പടക്കം പൊട്ടുന്നത് മുത്തുവിന്റെ വീട്ടു മുറ്റത്ത്‌ ആകും .. അവനെ വിളിച്ചുണർത്താൻ വേണ്ടി .. പടക്കം പൊട്ടിയതും മുത്തു വീട്ടിലെത്തും ..

ഇങ്ങനെ ഒക്കെ ഉള്ള  ഒരു വിഷു കാലം നമ്മളൊക്കെ എങ്ങിനെ മറക്കും ..

എഴുതി ബോറടിപ്പിച്ചു എന്നറിയാം എന്നാലും എന്നെ അറിയുന്നവര്ക്കും ഇങ്ങനെ ഒരു ബാല്യത്തിലൂടെ കടന്നു പോയവർക്കും ഇതൊരു ഓര്മ്മ കുറിപ്പാകും ...

എല്ലാവർക്കും വിഷു ദിനാശംസകൾ

Friday, April 1, 2016



യാജകവൃത്തി...

--------------------
നമ്മുടെ നാടിന്റെ മുഖചായ എന്നാൽ നമ്മുടെ തെരുവോരങ്ങൾ തന്നെ ആണ്. ഇന്ന് ഇന്ത്യയിലെ ഏതു തെരുവ് എടുത്താലും നമുക്ക് പൊതുവായി കാണാൻ കഴിയുന്നത്‌ യാജകരെ ആണ്...
ആരാണ് യാജകർ ...? ആരാണ് ഈ യജകരെ ഇവിടെ നിര്മ്മിക്കുന്നത് ..
രണ്ടു ഉത്തരമാണ് അതിനുള്ളത് . ഒന്നിവിടുത്തെ മാറി വരുന്ന സർക്കാരുകൾ
മറ്റൊന്ന് ഞാനടക്കം ഉള്ള ഓരോ വെക്തികളും.


ഭിക്ഷാടനം ഒരു തരത്തിൽ പറഞ്ഞാൽ ഒരു സെയില്സ് മാന്റെ മനോ നില ആണ് "next "സയില്സ് മാൻ കൊടുത്തു വാങ്ങുന്നു, ഭിക്ഷാടകർ വെറുതെ കൈ നീട്ടി വാങ്ങുന്നു ... ഒരു തരത്തിൽ പറഞ്ഞാൽ ഒന്നാന്തരം ബിസിനസ്‌ ... മുടക്ക് മുതൽ ഇല്ല്യാത്ത ബിസിനസ്‌.

സ്വാതന്ത്ര്യം കിട്ടിയിട്ട് 69 വര്ഷം കഴിഞ്ഞിട്ടും ആളുകളുടെ മുന്നില് കൈ നീട്ടി ജീവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു.
ഇത് നിയന്ത്രികേണ്ട കാലം അതിക്രമിചില്ലേ ???
പലപ്പോഴും നാണകേടു തോന്നിയിട്ടുണ്ട് ബംഗളുരു തെരുവുകളിൽ വിദേശികളുടെ മുന്നിൽ കൈ നീട്ടി നില്ക്കുന്ന ഒരു ഇന്ത്യകാരന്റെ നിലവാരത്തെ ഓർത്ത് ... ഒരു വിദേശി എത്ര പുച്ഛത്തോടെ ആയിരിക്കാം ഇതിനെ കാണുന്നത് .. ഇതിലൂടെ നഷ്ടപെടുന്നത് നമ്മുടെ നാടിന്റെ അഭിമാനമല്ലേ??? ചോവയിൽ വരെ എത്തി നില്ക്കുന്ന ഇന്ത്യൻ ന്റെ അഭിമാനം യജകരുടെ കൈലൂടെ ഒഴുകിപോകുന്ന അവസ്ഥ.

ഈ യജക വൃത്തി നിരോധിച്ചുകൂടെ ? നിലവിലുള്ള യാചകരെ പുനരതിവസിപ്പിക്കാൻ ഒരു പദ്ധതി കൊണ്ട് വന്നുകൂടെ ?
ഇതിലും ദയനീയം റോഡ്‌ സൈഡിലും റെയിൽ വെ പസേജിലും കിടക്കുന്ന കൈ കാലുകൾ ഇല്ല്യാത്ത ജീവശവങ്ങളുടെ അവസ്ഥ ഓർത്താണ് ആരാണിവരെ ഇവിടെ ഈ പൊരി വെയിലത്ത്‌ കൊണ്ടിട്ടു പോകുന്നത് ..?
ആരാണ് ഇവർക്ക് കിട്ടുന്ന പൈസയിൽ നിന്നും കൈ ഇട്ടു വാരുന്നത് ..?
ഭരണാധികാരികൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കയാണോ..? അങ്ങിനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.

മാറിയ ജീവിത രീതി 


ഈ ഒരു മാസകാലം കൊണ്ട് സിനിമ ലോകത്തിൽ വന്ന തീരാ നഷ്ടങ്ങളെ ഒന്ന് വിലയിരുത്തി നോക്കു ... 35 വയസ്സുമുതൽ 50 വയസ്സുവരെ ഉള്ളവരുടെ മരണ വാര്ത്ത എന്നെ വല്ലാതെ ഭയപെടുത്തുന്നു .. ഒരു പക്ഷെ നിങ്ങളെയും ഭയപെടുത്തുന്നുണ്ടാകം ...

ഏകദേശം 10 വര്ഷത്തെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ ആണ് ഇന്ന് മരണത്തിന്റെ രൂപത്തിൽ നാം കേള്കുന്ന വാർത്തകൾ ...

ഇന്നിവിടെ ഒരു തലമുറ വളര്ന്നു വരുന്നുണ്ട്, "പുഴുങ്ങിയ നെല്ലിന്റെ മണം അറിയാത്ത ഒരു തലമുറ" KFCക്കും PIZZA ക്കും കോളക്കും പെപ്സിക്കും അടിമപെട്ട്(അല്ല അടിമപെടുത്തി അങ്ങിനെ വേണം പറയാൻ ) മക്കളുടെ സ്റ്റാറ്റസ് ഉയരത്തി കാണിക്കാൻ പാടുപെടുന്ന ഒരു പറ്റം വിവരമില്ലാത്ത കഴുതകൾ .... ഈ മക്കളുടെ ആയുസ്സിന്റെ വലിപ്പം ഇനി എത്രത്തോളം ഉണ്ടാകും


ഇന്നിപ്പോ മരണം കാത്തു കിടക്കുന്നവരെക്കാൾ കൂടുതൽ മരണം അവരിലേക്ക്‌ ഓടിയെത്തുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.

മരണത്തെ അതിജീവിക്കാൻ ആര്ക്കും ആകില്ല എന്നറിയാം

എന്നാലും പാതി വഴിയിൽ വീണുപോകുന്ന യൗവനത്തെ ഓർക്കുമ്പോൾ വല്ലാത്ത ഒരു വേവലാതി ...

ഓർമ്മകൾ


ഓർമ്മകൾ എന്നും ഓർക്കപെടേണ്ട ഒരു സത്യം തന്നെ .. ഓർക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകൾക്ക് മധുരം ഏറെ ആണ് ..

എന്നാലോ ഈ ഓർമ്മകൾ തന്നെ എത്ര പേരെ വേട്ടയാടുന്നുണ്ട്‌... മറക്കാൻ ശ്രമിക്കുന്നത് എന്നും ഓർക്കപെടെണ്ടാതിനെക്കാൾ മുന്നിലാണ് ...
അതുകൊണ്ട് ഓർമ്മകൾ എന്നും കയ്പ് നിറഞ്ഞതായിരിക്കും.

ഇത് വെറുമൊരു ഓർമ്മപെടുത്തൽ മാത്രം


.
.
. @ ഉപാസന @

നല്ല സിനിമകൾ


ചില സിനിമകൾ ഒരുപാട് motivate ചെയ്തിട്ടുണ്ട് ആ ഗണതിൽ പെട്ട രണ്ടു സിനിമകൾ ആണ് ഈ അടുത്തിറങ്ങിയ "സു സുധി വാക്മീകവും പിന്നെ ചാര്ളിയും" ..


ഇപോ സംശയം ചാര്ളി എങ്ങിനെ motivate ചെയ്തു എന്നാവും ല്ലേ ...

അതിലും ഉണ്ട് ഒരുപാട് നന്മകൾ ... ചാര്ളിയുടെ ചിരിച്ച മുഖം തന്നെ .. എല്ലാത്തിനെയും ചിരിച്ചുകൊണ്ട് നേരിടുന്ന ചാര്ളി എന്നാ കഥാപാത്രം ,.. മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷം കണ്ടെത്തുന്ന ചാര്ളിയുടെ മനസ്സ് ... എന്നെ വല്ലാതെ സ്വാധീനിച്ചു.

ഇത് എന്റെ മാത്രം കാഴ്ച്ചപാടനെ ..


ഉപാസന


എന്റെ പാട്ടുകൾ


ഇപോ എന്തോ എഴുത്ത് ഒരു ഭ്രാന്തയിരിക്കുന്നു ...
അവസാനം ഞാനും എഴുതി ഒരു പാട്ട് ...

കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും ട്രെയിൻ കേറിയപ്പോ വല്ലാത്ത വിഷമം(ആദ്യമായിട്ടല്ല ഈ വിഷമം) എന്തോ ചങ്കു പൊട്ടുന്ന വേദന.

കേറിയപാടെ ഒരു ബെർത്ത്‌ കിട്ടി .. എഴുത്തിന്റെ അസുഖം ഉള്ള കാരണം ഒരു ലെറ്റർ പാഡ് എപ്പോഴും കയിൽ വെക്കാറുണ്ട് .. എഴുത്ത് തുടങ്ങി ..


""പറഞ്ഞിട്ട് പോയില്ല നീ സഖി നീ പറഞ്ഞിട്ട് പോയില്ല നീ ..
പറയാതിരുന്നിട്ടും പരിഭവമില്ലെനിക്കു
പരിണയ രാവുകൾ തൻ ഓർമ്മകൾ മാത്രം മതി
                                                              (പറഞ്ഞിട്ട് പോയില്ല നീ സഖി നീ)

പാതിരാവിന്റെ പരിമളം പരത്തി നീ
പാരിജതമയ് പരിലസിച്ചു.
നിൻ മൃദു മേനിയെ നുകരാൻ എത്തുന്ന
കാർവണ്ടായ് ഞാൻ അരികിലെത്തും ..
                                                            (പറഞ്ഞിട്ട് പോയില്ല നീ സഖി നീ)

പോകും വഴിയെ നിന്നുടെ തിരനോട്ടം
ഓർത്തോർത്തു നിന്ന് ഞാൻ കൊതിച്ചു പോയി
നീർ മിഴിയോരം നിറഞ്ഞത്‌ കണ്ടപ്പോ
കവിളൊന്നു തഴുകാൻ കൊതിച്ചു പോയി ""
                                                           (പറഞ്ഞിട്ട് പോയില്ല നീ സഖി നീ)

ഉപാസന