Thursday, June 30, 2016

 അച്ഛനെന്ന ഞാൻ ..

അച്ഛൻ എന്നാ സ്ഥാനത്തിന്റെ വേദന ഈ കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്.
ഞങ്ങളുടെ ഒരു കൂട്ട് കുടുന്പം ആണ്. ചേട്ടന്മാരുടെ കുട്ടികളും ചെടുത്തിഅമ്മമാരും എന്റെ അമ്മയും അടക്കം ഉള്ള ഒരു കുടുന്പം.. അച്ഛൻ 5 വര്ഷം മുന്നേ മരിച്ചു.ചേട്ടന്മാര്ക്കു കുട്ടികൾ ഉണ്ടായിരുന്നപ്പോ അവർ എന്നെ വിളിച്ചിരുന്നത്‌ കുഞ്ഞച്ചൻ എന്നായിരുന്നു കുഞ്ഞച്ചനായ ഞാൻ അവര്ക്ക് എല്ലാം ആണ് .... പിന്നെ ഞാൻ അച്ഛനായപ്പോൾ ആണ് കുഞ്ഞച്ചനും അച്ഛനും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ കഴിഞ്ഞത്. അച്ഛൻ അമ്മ പകരം വെക്കാൻ പറ്റാത്ത വികാരങ്ങളാണ്. ഒരു മകന് അച്ഛനെ മനസ്സിലാക്കാൻ മകൻ വളര്ന്നു അച്ഛൻ ആവുക തന്നെ വേണ്ടി വരും. പക്ഷെ അച്ഛന് മകനെ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല്യ. കാരണം ഞാൻ പറയാതെ തന്നെ നിങ്ങള്ക്കറിയാം. ബാംഗ്ലൂർ  നിന്നും ആഴ്ചകൾ തോറും നാട്ടിലേക്കുള്ള യാത്ര വളരെ ദുരിതം നിറഞ്ഞതാണെങ്കിലും അതൊരു തരത്തിൽ പറഞ്ഞാൽ ഒരു അച്ഛന്റെ മനസ്സു എനിക്കുള്ളതുകൊണ്ടാനെന്നു തോന്നുന്നു അതൊന്നും എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.  ദിവസവും കാണുന്ന അവന്റെ അമ്മയേക്കാൾ അവനു ഇഷ്ടം ആഴ്ചയിൽ രണ്ടു ദിവസം മാത്രം കാണുന്ന എന്നെ ആണ്. അത് അമ്മയോടുള്ള ഇഷ്ടകുറവു കൊണ്ടായിരിക്കില്ല എന്നറിയാം എന്നാൽ കൂടി അവനു ഞാൻ എന്ന് വെച്ചാൽ ഒരു ഭ്രാന്ത്‌ ആണ് .... രണ്ടു ദിവസം എന്നെ ചുറ്റി പറ്റി ആണ് അവന്റെ ദിവസം കടന്നു പോകുന്നത് അതിലിടയ്ക്ക് അവനെ പറ്റിച്ചു ഞാൻ പുറത്തു കടക്കാറുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടയിരുന്നു അവൻ ഞങ്ങളുടെ വീടിന്റെ ചവിട്ടു പടിയിൽ നിന്നും തെന്നി വീണു.

ചേട്ടന്മാരുടെ കുട്ടികളും അവിടെ ഉണ്ടായിരുന്നു ഞാൻ ബാംഗ്ലൂർ പോകാൻ ഡ്രസ്സ്‌ എല്ലാം എടുത്തു വെക്കുന്ന സമയത്താണ് താഴെ നിന്നും കരച്ചിൽ കേൾക്കുന്നത് സ്വാഭാവികമായി ഉണ്ടാകുന്ന കരച്ചിലയതുകൊണ്ട് അത്രയ്ക്ക് ശ്രദ്ധ കൊടുത്തില്ല .. പിന്നെ കൂട്ട കരച്ചിലോ അതോ കൂട്ട ചിരിയോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത പോലെ തോന്നി ... എന്തായാലും സ്റ്റെപ് ഇറങ്ങി താഴെ ചെന്നപോഴേക്കും ഭാര്യ കുഴഞ്ഞു കരയുന്നുണ്ട്. എങ്ങിനെ ആണ് അവൻ വീണത്‌ എന്ന് ആർക്കും അറിയില്ല , എങ്ങിനെ ആണ് അവന്റെ ചൂണ്ടാണി വിരലിന്റെ അറ്റം മുറിഞ്ഞത് എന്നും മനസ്സിലാകുന്നില്ല, പിന്നെ പല്ലിന്റെ മേൽ ചോര കണ്ടപ്പോഴാണ് മനസ്സിലായത് പല്ല് കൂട്ടിയിടിച്ചു അതിനിടയിൽ വിരൽ പെട്ടാണ് കൈ വിരൽ ചതഞ്ഞു മുറിഞ്ഞത് എന്ന്.
എന്തായാലും എന്റെ അമ്മ ഉണ്ണിയെ എടുത്തിട്ടുണ്ട് ഉണ്ണിയുടെ കൈയ്യിൽ ആകെ ചോരയാണ് എന്റെ ചേട്ടനും അവിടെ ഉണ്ട് അയാൾ വാസിയായ അഷറഫ്ക്കയും ഉണ്ട്. മോന്റെ ദയനീയമായ കരച്ചിലും മുറിവും കണ്ടപോഴേ എനിക്കും ഒരു തളര്ച്ച വന്നു എന്നാലും എങ്ങിനെയോ ഒരു ധൈര്യം ഉണ്ടായി. കണ്ണിൽ നിന്നും ഉതിര്ന്നു വിഴുന്ന കണ്ണീരോടെ അവൻ എല്ലാവരെ നോക്കി കരയുന്നുണ്ട് അതിലിടയ്ക്ക് "വാവു എന്നും അവൻ പറയുന്നുണ്ട്, എന്താ ചെയെണ്ട് എവിടെ കൊണ്ട് പോകണം എന്നറിയാതെ ആകെ കൈവിട്ടു പോയ നിമിഷങ്ങൾ ആയിരുന്നു അത്. കാരണം ഞായറാഴ്ച ആവ കാരണം എവിടെ എല്ലാം ഡോക്ടർ മറ ഉണ്ടാകും എന്നറിയില്ല .... അപ്പോഴേക്കും വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് വെച്ചത്.... അങ്ങിനെ കാർ എടുത്തു പോയി എത്ര സ്പീഡിൽ പോയിട്ടും ആശുപത്രിയിൽ എത്തുന്നില്ല എന്നാ തോന്നൽ ... അവസാനം അവിടെ എത്തി കാഷ്വലിറ്റിയിൽ എത്തിയപ്പോ വേറെ ഒരു അപകടത്തിൽ ഒരു കുടുംബം വന്നിരിക്കുന്നു തിരക്ക് കാരണവും  സർക്കാർ ആശുപത്രികളുടെ ഒരു അനാസ്ഥ മനോഭാവം കാരണവും അവിടെ കാത്തു നിക്കാൻ മനസ്സ് അനുവതിച്ചില്ല. മുറിഞ്ഞ വിരൽ പൊക്കി പിടിച്ചോണ്ട് അവൻ അത് എല്ലാവർക്കും കാണിച്ചുകൊടുക്കുനുണ്ട് അതോടൊപ്പം "വാവു "എന്നും പറഞ്ഞോണ്ട് കരയുകയാണ് കണ്ണിൽ നിന്നും ധാര ധാര യായി കണീർ വീഴുന്നു ... സഹിക്കാൻ വയാതെ ഞങ്ങൾ Divine hospital പോയി അവിടെ സര്ജ്ജാൻ ഇല്ല എന്നും പറഞ്ഞു.

അവസാനം തൃശൂർ അശ്വനിയിൽ എത്തി ... സമയം ഒരുപാട് ആയെങ്കിലും  ഉണ്ണിയുടെ കരച്ചിലിനു ഒരു കുറവും ഇല്ല .. അശ്വനിയിൽ ചെന്ന് മുറിവ് ക്ലീൻ ചെയാൻ നേഴ്സ് മാർ വന്നു.. ഞാൻ തന്നെ ആണ് അവനേം കൊണ്ട് കാഷ്വലിറ്റിയിൽ കേറിയത്‌ ... പിന്നെ ചങ്കു പിടക്കുന്ന നിമിഷങ്ങൾ ആയിരുന്നു എന്നെ സംബന്തിച്ചു ... "അച്ഛാ" എന്നും പറഞ്ഞു ഇടയ്ക്കു "വാവു" എന്നും പറഞ്ഞു കൊണ്ട് കരഞ്ഞു കാറിപൊളിക്കുകയാണ് അവൻ.. എന്റെ കണ്ണിൽ നിന്നും ഒഴുകാൻ തുടങ്ങി ... എത്ര തുടച്ചിട്ടും നിലക്കാതെ .... മുറിവ് അവന്റെ കയിൽ ആണെങ്കിലും എന്റെ നെഞ്ചിൽആയിരുന്നു വേദന... അങ്ങിനെ കുറച്ചു നേരം. മുറിവെല്ലാം കെട്ടി കഴിഞ്ഞു അവൻ ആ ഡോക്ടർക്ക് വിരൽ കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു "വാവു " സങ്കടം കൊണ്ട് വിങ്ങി പൊട്ടിയുള്ള പറച്ചിൽ കേട്ടപ്പോ.. " വാവു ഒക്കെ മാറി" എന്നും പറഞ്ഞു കൊണ്ട് അവന്റെ തലയിൽ ഒന്ന് തലോടി ... കയിൽ വെച്ച് കെട്ടിയ മരുന്നിനെക്കൾ എനിക്ക് വില തോന്നിയത് അവന്റെ തലയിൽ വാത്സല്യത്തോടെ തലോടിയുള്ള ആ ആശ്വാസ വാക്കിനാണ് .... എന്റെ വിഷമം കണ്ടിട്ടാണോ എന്തോ ഡോക്ടർ എന്റെ തോളത്തും ഒന്ന് തട്ടി.

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവനൊന്നു ഉറങ്ങി വീട്ടിലെത്തിയതും അവൻ ഉഷാറായി .. കളി തുടങ്ങി ... അതിലിടയ്ക്ക് "വാവു "എനും പറഞ്ഞു എല്ലാവര്ക്കും കാണിച്ചു കൊടുക്കുനുണ്ട് ....

അങ്ങിനെ ഒരു 3 മണിക്കൂർ എങ്ങിനെ കഴിച്ചു കൂട്ടി എന്ന് എനിക്കെ അറിയൂ...

അന്ന് രാത്രി ഉറങ്ങാൻ നേരത്താണ് അച്ഛന്റെ ഓർമ്മകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചത് ... അച്ഛൻ നാട്ടിൽ ഉള്ള സമയത്ത് വയസ്സായ കാലം തന്നെ .. കോഴികോട് ഉള്ള ഒരു ട്രാവൽ ഏജൻസി ചേട്ടന് വിസ തരാം എന്നും പറഞ്ഞു പാസ്പോർട്ട്‌ എല്ലാം അവരുടെ കയിൽ പെട്ട് കേസ് ആയിരിക്കുന്ന സമയം കേസ് വിളിച്ചതിന്റെ തലേ ദിവസം ആണെങ്കിൽ അച്ഛന് നല്ല പനി .... നേരം വെളുക്കുന്പോഴും പനി വിട്ടു മാറിയിട്ടില്ല ... അന്ന്  ഒരു മഴകാലം ആണ്. തിമിർത്തു പെയ്യുന്ന മഴയത്ത്  രണ്ട് മൂന്നു ഷർട്ട്‌ ഇട്ടുകൊണ്ട്‌ അച്ഛൻ പുലര്ച്ചെ എണീറ്റ്‌ ബസ്സിൽ കേറി പോയത് ഇന്നും മനസ്സിന്നു മഞ്ഞിട്ടില്ല .. അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ ആയിരുന്നു  .. അന്ന് ഞാൻ ചിന്തിരുന്നു എന്തിനാണ് അച്ഛൻ ഇങ്ങനെ മഴയത്ത് പനിച്ചിരിക്കുന്പോൾ കേസിന് വേണ്ടി പോകുന്നത് എന്ന് .... ???

എന്നാൽ ഇന്നതിനെല്ലാം ഉത്തരം കിട്ടികൊണ്ടിരിക്കുന്നു ...
അച്ഛൻ എന്നാൽ ഉരുകി എരിയുന്ന മെഴുകു തിരിയാണെന്നു എവിടെയോ വായിച്ചു കേട്ടിട്ടുണ്ട് ... ഉള്ളിൽ കരഞ്ഞാലും പുറത്തേക്കു കാണിക്കാത്ത ഒരു സംഭവം ...

No comments:

Post a Comment